വെസ്റ്റ്ഹില്‍ കേരള ഗവ. പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ പാര്‍ട്ട് ടൈം കോഴ്‌സിലേക്ക് അപേക്ഷിക്കാം- ഫീസും മറ്റ് വിശദാംശങ്ങളും അറിയാം


കോഴിക്കോട്: വെസ്റ്റ്ഹില്‍ കേരള ഗവ. പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ പാര്‍ട്ട് ടൈം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 25ന് ഒമ്പതുമണിവരെ സ്ഥാപനം മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാം.

നേരത്തെ അപേക്ഷ സമര്‍പ്പിച്ചവരുടെയും പുതുതായി അപേക്ഷ സമര്‍പ്പിച്ചവരുടെയും അഭിമുഖം നവംബര്‍ 25ന് രാവിലെ പത്തുമണിക്ക് കോളേജില്‍ നടക്കും. 18815 രൂപ ഫീസും ഒറിജിനല്‍ രേഖകളും അഡ്മിഷന്‍ വേളയില്‍ ഹാജരാക്കണം.

നവംബര്‍ 25ന് അഡ്മിഷന്‍ പൂര്‍ത്തിയായില്ലെങ്കില്‍ നവംബര്‍ 28ന് രാവിലെ പത്തുമണിക്ക് ബാക്കിവരുന്ന സീറ്റില്‍ അഡ്മിഷന്‍ നടത്തുന്നതാണ്.