വീടിനോട് ചേർന്ന കിണർ പത്ത് മീറ്ററോളം താഴ്ന്നു, ലക്ഷങ്ങൾ ചെലവാക്കി കിണർ നവീകരിച്ചത് രണ്ട് വർഷം മുമ്പ്, കീഴ്പ്പയ്യൂരിലെ ബഷീറും കുടുംബവും ആശങ്കയിൽ
മേപ്പൂയ്യൂർ: കീഴ്പ്പയ്യൂരിൽ കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ. കീഴ്പ്പയ്യൂരിലെ പടിഞ്ഞാറയിൽ ബഷീറിൻ്റെ വീടിനോട് ചേർന്നുള്ള കിണറാണ് പുലർച്ചെയോടെ പത്ത് മീറ്ററോളം താഴ്ന്ന് പോയത്.
രണ്ട് വർഷം മുമ്പ് രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് കിണറിന്റെ അടിഭാഗം മുതൽ ആൾമറ വരെ ചെങ്കൽ ഉപയോഗിച്ച് കെട്ടിയതാണ്. ബഷിന്റെ കുടുംബത്തിന് പുറമേ അഞ്ച് കുടുംബങ്ങളിലുള്ളവരും ഈ കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നാല് മോട്ടോറുകൾ കിണറിൽ സ്ഥാപിച്ചാണ് വെള്ളംമെടുക്കുന്നത്.
വീടിന്റെ രണ്ട്2 മീറ്റർ മാത്രം അകലെയുള്ള കിണർ താഴ്ന്നതോടെ വീടും അപകട ഭീഷണിയിലാണ്. ബഷീറിൻ്റെ കുടുംബത്തിന് പുറമെ
കിഴക്യാടത്ത് ശശി, വാളിയിൽ മീത്തൽ അസൈനാർ, വാളിയിൽ മീത്തൽ അമ്മത് എന്നിവരാണ് മോട്ടോറുപയോഗിച്ച് വെള്ളമെടുക്കുന്നത്.
Summary: The well was renovated at a cost of lakhs of rupees, and two years later, the well dropped by about ten meters; Basheer and his family in Keezhpayyur are worried