ദേശീയപാത നിർമ്മാണത്തെ തുടർന്ന് റോഡിൽ വെള്ളക്കെട്ട്; തിക്കോടിയിൽ തോണിയിറക്കി മുസ്ലിം ലീഗിന്റെ പ്രതിഷേധം
തിക്കോടി: ദേശിയപാത നിർമ്മാണത്തെ തുടർന്ന് തിക്കോടി പഞ്ചായത്തിൽ റോഡിൽ വെള്ളക്കെട്ടുണ്ടായതിനെതിരെ തോണിയിറക്കി മുസ്ലിം ലീഗിന്റെ പ്രതിഷേധം. തിക്കോടിയിലുണ്ടായ വെള്ളകെട്ടിൽ തോണിയിറക്കിയാണ് തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചത്. തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധ സമരം കൊയിലാണ്ടി മണ്ഡലം ജനറല്‍ സിക്രട്ടറി സി ഹനീഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം വൈസ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ പി മമ്മദ് ഹാജി, ജനറൽ സെക്രട്ടറി ഒ. കെ ഫൈസൽ, ജില്ലാ പ്രവാസി ലീഗ് വെെസ് പ്രസിഡന്റ് ഹാസിംകോയ എന്നിവർ പ്രസംഗിച്ചു.
ആശാസ്ത്രീയമായ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പഞ്ചായത്ത് ബസാറിലേക്ക് എത്താൻ തീരദേശത്തുള്ളവർക്കും റോഡിന്റെ പടിഞ്ഞാറു ഭാഗതുള്ളവരും കിലോ മീറ്ററുകൾ താണ്ടേണ്ട സ്ഥിതിയാണു നിലവിലുള്ളത്. കൂടാതെ വെള്ളക്കെട്ടിനെ തുടർന്ന് തിക്കോടി സർവീസ് സഹകരണ ബാങ്ക്, തിക്കോടി വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രം, എന്നിവ പൂട്ടിയിടേണ്ട സാഹചര്യമാണുള്ളത്. കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറി വ്യാപക നഷ്ട്ടങ്ങളാണുള്ളത്. നിലവിലുണ്ടായിരുന്ന ഡ്രൈനേജ് നികത്തിയതാണ് ഈ ദുരിദത്തിനു കാരണമായതെന്നാണ് ആരോപണം. അധികാരികളുമായി സംസാരിച്ചു ഉടൻ നടപടിയുണ്ടാവാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നു പഞ്ചായത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
സഹ ഭാരവാഹികളായ മന്നത് മജീദ്,മുസ്തഫ എ കെ, കുഞ്ഞാമു സി, പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാഷിം കോയ തങ്ങൾ, യൂ ഡി എഫ് കൺവീനർ ബഷീർ തായത്, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ഷഫീക് കാരെക്കാട്, പഞ്ചായത്ത് മെമ്പർമാർമാരായ റംല, ഷക്കീല, വനിതാ ലീഗ് നേതാക്കളായ എ വി സുഹറ, നഫീസ പി വി, സഫിയ തലോടി, എന്നിവർ പങ്കെടുത്തു. തുടർന്ന് മുസ്ലിം ലീഗ് നേതൃത്വത്തില്‍ പഞ്ചായത്ത് ബസാറില്‍ പ്രകടനം നടത്തി.