പനങ്കുല പോലെ മുടിവേണോ? എങ്കില്‍ തേങ്ങാവെള്ളം ഇനി കളയേണ്ട
തേങ്ങാവെള്ളം ഇനി കളയണ്ട. തേങ്ങാവെള്ളം കൊണ്ട് മുടി കഴുകിയാൽ മുടി പനങ്കുലപോലെ വളരും. ന്നെ മുടിയെ മികച്ചതാക്കാൻ തേങ്ങാവെള്ളം ഉപയോഗിക്കാവുന്നതാണ്. തേങ്ങാവെള്ളം കൊണ്ട് മുടി കഴുകുന്നത് തലയോട്ടിയിലും മുടിയിലും ജലാംശം നിർത്തുകയും വരൾച്ച തടയുകയും ചെയ്യുന്നു.
തേങ്ങാ വെള്ളത്തിൽ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. കൂടാതെ പോഷകങ്ങൾ മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു. മുടി കൊഴിച്ചിൽ തടയാനും ഇടതൂർന്ന മുടി ലഭിക്കാനും ഇത് വളരെ ഗുണകരമാണ്.
സൈറ്റോകൈനുകളും ലോറിക് ആസിഡും കൊണ്ട് സമ്പന്നമായ തേങ്ങാവെള്ളം തലയോട്ടിയിലേക്കുള്ള രക്ത ചംക്രമണം മെച്ചപ്പെടുത്തും. തേങ്ങാവെള്ളത്തിന്റെ ആന്റിഫംഗൽ ആന്റിമൈക്രോബയൽ ഗുണങ്ങൾ താരനെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും.