മന്ദങ്കാവ് സ്വദേശിയുടെ വിലയേറിയ രേഖകളടങ്ങിയ പേഴ്സ് കൊയിലാണ്ടിയിൽ വച്ച് നഷ്ടമായതായി പരാതി


Advertisement

കൊയിലാണ്ടി: മന്ദങ്കാവ് സ്വദേശിയുടെ പേഴ്സ് കൊയിലാണ്ടിയിൽ വച്ച് നഷ്ടപ്പെട്ടതായി പരാതി. പഴമഠത്ത് പരമ്പിൽ ഫാസിലിന്റെ പേഴ്സാണ് ശനിയാഴ്ച പുലർച്ചെ മൂന്നര മണിയോടെ നഷ്ടമായത്. വിലയേറിയ രേഖകൾ പേഴ്സിലുണ്ടായിരുന്നു.

Advertisement

കരിപ്പൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ഫാസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊയിലാണ്ടിയിലെ ടോപ് ഫോം ടീ ഷോപ്പിൽ നിന്ന് ചായ കുടിച്ച ശേഷം മുത്താമ്പി റൂട്ടിലെ എം.എൽ.എ ഓഫീസിന് സമീപം എത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽ പെട്ടത്.

Advertisement

ആധാർ കാർഡ്, പാൻ കാർഡ്, എ.ടി.എം കാർഡുകൾ, ഹെൽത്ത് ഇൻഷുറൻസ് കാർഡ് എന്നിവ ഉൾപ്പെടെയുള്ള വിലയേറിയ രേഖകൾ പേഴ്സിലുണ്ടായിരുന്നു. കണ്ടു കിട്ടുന്നവർ 9633605841 എന്ന നമ്പറിൽ അറിയിക്കണമെന്ന് ഉടമ അഭ്യർത്ഥിച്ചു.

Advertisement