”ആ ഐഡി കാര്‍ഡ് ഉണ്ടെങ്കിലേ എനിക്ക് തിരിച്ച് ജോലിയ്ക്കായി പോകാനാകൂ” ബൈക്ക് യാത്രയ്ക്കിടെ കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ട പേഴ്‌സ് ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ തിരികെ ഏല്‍പ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കൊല്ലം സ്വദേശി


കൊല്ലം: കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് ബൈക്ക് യാത്രയ്ക്കിടെ കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു. ഇന്നലെ (22-08-2024) വൈകുന്നേരം അഞ്ചുമണിയ്ക്കും ഏഴുമണിയ്ക്കുമിടയിലാണ് പേഴ്‌സ് നഷ്ടമായത്.

കൊല്ലം വില്ലേജ് ഓഫീസ് പരിസരത്തുനിന്നും കൊയിലാണ്ടി ബപ്പന്‍കാട് അടിപ്പാതവരെയും അവിടെ നിന്ന് കൊയിലാണ്ടി ഹാര്‍ബറിലേക്കും തിരിച്ച് കൊയിലാണ്ടി മീത്തലെകണ്ടി പള്ളി ഭാഗത്തേക്കും ബൈക്കില്‍ യാത്ര ചെയ്തിരുന്നു. ഇതിനിടയിലാണ് പേഴ്‌സ് നഷ്ടമായത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഖത്തറില്‍ ജോലി ചെയ്യുന്ന അഫ്‌സല്‍ മേലത്തിന്റെ പേഴ്‌സ് ആണ് നഷ്ടമായത്. തിരികെ ഖത്തറിലേക്ക് പോകാന്‍ ആവശ്യമായ ഖത്തര്‍ ഐഡി ഈ പേഴ്‌സിലുണ്ട്. കൂടാതെ എന്‍.ആര്‍.ഐ എ.ടി.എം, ഖത്തര്‍ റിയാല്‍, കുറച്ചുപൈസ എന്നിവയും പേഴ്‌സിലുണ്ടായിരുന്നു. പേഴ്‌സിലുള്ള പണം എടുത്തിട്ടാണെങ്കിലും രേഖകള്‍ തിരികെ നല്‍കണമെന്നാണ് അഫ്‌സല്‍ ആവശ്യപ്പെടുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസിലോ 9961346604, 9567084407 എന്നീ നമ്പറുകളിലോ അറിയിക്കുക.

Summary: wallet lost from koyilandy