കുറ്റ്യാടിയില്‍ സ്‌ക്കൂള്‍ മതില്‍ ഇടിഞ്ഞ് കാറിലേക്ക് വീണു; നാല് വയസുള്ള കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി- വീഡിയോ കാണാം


Advertisement

കുറ്റ്യാടി: കുറ്റ്യാടിയില്‍ സ്‌ക്കൂള്‍ മതില്‍ ഇടിഞ്ഞ് കാര്‍ തകര്‍ന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുറ്റ്യാടി കെഇടി പബ്ലിക്ക് സ്‌ക്കൂളിന്റെ ചെങ്കല്‍ മതിലാണ് ഇടിഞ്ഞു വീണത്. സ്‌ക്കൂളിലേക്ക് വിദ്യാര്‍ത്ഥിയെ ഇറക്കാന്‍ വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയെത്തുടര്‍ന്നാണ് മതില്‍ ഇടിഞ്ഞു വീണത്‌.

Advertisement

ഏതാണ്ട് ഒമ്പതടിയോളം പൊക്കമുള്ള മതിലാണ് ഇടിഞ്ഞു വീണത്. കാര്‍ മതിലിന് സമീപത്തെ റോഡില്‍ നിര്‍ത്തി രക്ഷിതാവ് ഫോണ്‍ ചെയ്യുന്നതിനിടെയായിരുന്നു അപകടം. കാറില്‍ കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Advertisement
Advertisement