റേഷന്‍ വ്യാപാരികളുടെ വേതനം പുതുക്കണം എന്ന ആവശ്യവുമായി കൊയിലാണ്ടിയിൽ റേഷന്‍ ഡിലേഴ്‌സ് സമ്മേളനം


കൊയിലാണ്ടി: റേഷന്‍ വ്യാപാരികളുടെ വേതനം പുതുക്കണമെന്നാവശ്യവുമായി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലുക്ക് സമ്മേളനം. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പുതുക്കണമെന്നും വിതരണത്തിനായി ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണം എന്നുമായിരുന്നു സമ്മേളനത്തിന്റെ ആവശ്യം. വനം വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതുക്കോട് രവിന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എസ്.എസ്.എല്‍.സി ,പ്ലസ്ടു പരിക്ഷകളില്‍ ഉന്നത വിജയം നേടിയ റേഷന്‍ വ്യാപാരികളുടെ മക്കള്‍ക്ക് നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധാ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ എന്നിവര്‍ ഉപഹാരം നല്‍കി. കാനത്തില്‍ ജമില എം.എല്‍.എ, പി.പവിത്രന്‍, കെ.ജനാര്‍ദ്ദനന്‍, യു.ഷിബു, പി.വി.സുധന്‍, സി.സി.കൃഷ്ണന്‍, കെ.കെ.പ്രകാശന്‍, സി.കെ.വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു.ശശിധരന്‍ മങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി, കെ.പി അഷറഫ്, വി.കെ മുകുന്ദന്‍, മാലേരി മൊയുതു, ടി.സുഗതന്‍, കെ.കെ.പരിത്, വി.പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.