വാടക ഇളവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭയിലേക്ക് വ്യാപാരി വ്യവസായി സമിതിയുടെ മാര്‍ച്ച്
കൊയിലാണ്ടി: സര്‍ക്കാര്‍ പ്രഖ്യാപിച്ച വാടക ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി നഗരസഭ ഓഫീസ് മാര്‍ച്ച് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലത്തെ വാടക ഇളവ് നടപ്പിലാക്കുന്നതിന് പുറമേ കോവിഡ് കാലത്തെ തൊഴില്‍ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികള്‍ നാര്‍ച്ച് നടത്തിയത്. ഏരിയ സെക്രട്ടറി ഇ.പി.രതീഷ്, പ്രസിഡന്റ് സുധാകരന്‍ കരുമ്പക്കല്‍, ടി.ടി. ബൈജു, കെ.സി.രാജന്‍, പുഷ്പരാജ്, ഓട്ടൂര്‍ പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.