വോട്ടര്‍പട്ടികയില്‍ ഇത്തവണ പേരുണ്ടോ?, ബൂത്ത് എവിടെയായിരിക്കും?; ഇനി ഫോണില്‍ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാം, എങ്ങനെയെന്ന് നോക്കാം വിശദമായി
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇങ്ങെത്താറായി. തിരഞ്ഞെടുപ്പ് പ്രചരണം തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോഴും ഇതിനിടയില്‍ പലരും ഇത്തവണ വോട്ട് ഉണ്ടോ,എവിടെയായിരിക്കും ബൂത്ത് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല അല്ലേ.. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമുക്ക് ഫോണില്‍ നിന്നും മനസ്സിലാക്കാം. എങ്ങെനെയെന്ന് നോക്കാം.
നിങ്ങളുടെ വോട്ട് ബൂത്ത് എവിടെയാണ്, തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇനി ആരുടെയും സഹായമില്ലാതെ സ്വന്തം ഫോണില്‍ നിന്നും അറിയാന്‍ കഴിയും. വോട്ടേര്‍സ് സര്‍വ്വീസസ് പോര്‍ട്ടല്‍ എന്ന സൈറ്റിലൂടെ നിങ്ങളുടെയും വീട്ടുകാരുടെയും വോട്ടിനെ സംബന്ധിച്ചുളള വിശദവിവരങ്ങള്‍ ഫോണിലൂടെ അറിയാന്‍ സാധിക്കും. എങ്ങനെയെന്നല്ലേ,
https://electoralsearch.eci.gov.in/
അതിനായി വോട്ടേര്‍സ് സര്‍വ്വീസസ് പോര്‍ട്ടല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്തതിന് ശേഷം സൈറ്റില്‍ രണ്ടുതരത്തില്‍ നമുക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. EPIC നമ്പര്‍ അഥവാ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ വച്ചും അല്ലെങ്കില്‍ നിങ്ങളുടെ മെബൈല്‍ നമ്പര്‍ വച്ചും പരിശോധിക്കാവുന്നതാണ്. ഇതിനായി സൈറ്റില്‍ വലതുവശത്തായി മൊബൈല്‍ നമ്പര്‍ വച്ച് സെര്‍ച്ച് ചെയ്യാനുളളതും ഇടത് വശത്ത് വോട്ടര്‍ ഐഡി നമ്പര്‍വച്ച് സെര്‍ച്ച് ചെയ്യാനുളള ഓപ്ഷനുകള്‍ കാണാം. നിങ്ങളുടെ ഇഷ്ടമനുസരിച്ച് ചെയ്യാവുന്നതാണ്.
വോട്ടര്‍ ഐഡി നമ്പര്‍ വച്ചാണ് സെര്‍ച്ച് ചെയ്യുന്നതെങ്കില്‍ ഇഷ്ടമുളള ഭാഷ തിരഞ്ഞെടുത്ത ശേഷം EPIC നമ്പര്‍ അഥവാ വോട്ടര്‍ ഐ.ഡി നമ്പര്‍ നല്‍കുക. തുടര്‍ന്ന് സംസ്ഥാനം തിരഞ്ഞെടുക്കുക. ശേഷം താഴെ ബോക്‌സില്‍ നല്‍കിയിട്ടുളള കോഡ് നല്‍കിയയ ശേഷം സെര്‍ച്ച് എന്ന ഓപ്ഷന്‍ കൊടുക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് പേര്,വയസ്സ്, പോളിംങ് ബൂത്ത് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും.
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് സെര്‍ച്ച് ചെയ്യുന്നതെങ്കില്‍ ആദ്യമായി സംസ്ഥാനം തിരഞ്ഞെടുക്കുക. പിന്നീട് ഭാഷ തിരഞ്ഞെടുക്കുക. പിന്നീട് Enter mobile number എന്നിടത്ത് മൊെൈബല്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് അതിന് താഴെയായി നല്‍കിയിട്ടുളള കോഡ് നല്‍കുക. അതിന് ശേഷം SEND OTP ഓപ്ഷന്‍ നല്‍കുക. അപ്പോള്‍ നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന ഒ.ടി.പി നമ്പര്‍ താഴെ കൊടുത്തിരിക്കുന്ന ബോക്‌സില്‍ നല്‍കുക. ശേഷം സെര്‍ച്ച് എന്ന് ബട്ടണ്‍ അമര്‍ത്തുക. താഴെ നിങ്ങളുടെ പേര്, ബൂത്ത് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.