‘സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം’; സന്നദ്ധ സേവന വളണ്ടിയര്‍ വിങ്ങ് നാലാംഘട്ട പരിശീലന പരിപാടിയ്ക്ക് തുടക്കം കുറിച്ച് വനിതാ ലീഗ് കമ്മിറ്റി
പേരാമ്പ്ര: സന്നദ്ധ സേവന വളണ്ടിയര്‍ വിങ്ങ് നാലാംഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ച് വനിതാ ലീഗ് കമ്മിറ്റി. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദുരന്തമുഖത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അംഗീകാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത്കൊണ്ട് പറഞ്ഞു.
പ്രസിഡണ്ട് ഷര്‍മ്മിന കോമത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, വളണ്ടിയര്‍ കോ ഓഡിനേറ്റര്‍ എം.കെ.സി കുട്ട്യാലി, വഹീദ പാറേമ്മല്‍, സല്‍മ നന്മനക്കണ്ടി, ഇ.ഷാഹി, കെ.പി റസാഖ്, എ. വിസക്കീന, കുഞ്ഞയിഷ, സീനത്ത് വടക്കയില്‍, സാബിറ കീഴരിയൂര്‍, ആയിഷ എം.എം കക്കാട്ട് റാഫി, ഡീലക്സ് മജീദ്, എന്‍.കെ. മുസ്തഫ, എന്‍.കെ അസീസ് എന്നിവര്‍ പ്രസംഗിച്ചു. ടി.എം ഇര്‍ഫാന സഈദ് അയനിക്കല്‍, പരിശീലനത്തിന് നേതൃത്വം നല്കി. സക്കീന ഗഫൂര്‍ സ്വാഗതവും കെ. ഫൗസിയ നന്ദിയുംപറഞ്ഞു.
Summary: Voluntary Service Volunteer Wing 4th Phase Training Program organized by Women’s League Committee.