വായന പക്ഷാചരണം; പി.എന്‍.പണിക്കര്‍, വൈക്കം മുഹമ്മദ് ബഷീര്‍, കെ. ദാമോദരന്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ച് വിയ്യൂര്‍ വായനശാലയും പുളിയഞ്ചേരി യു.പി സ്‌കൂളും


വിയ്യൂര്‍: വായന പക്ഷാചരണത്തിന്റെ ഭാഗമായി വിയ്യൂര്‍ വായനശാലയുടെ നേതൃത്വത്തില്‍ പി.എന്‍.പണിക്കര്‍, ബഷീര്‍, കെ. ദാമോദരന്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. പുളിയഞ്ചേരി യു.പി സ്‌കൂളുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

പുളിയഞ്ചേരി യു.പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി പ്രശസ്ത ബാല സാഹിത്യകാരി ജെ.ആര്‍. ജ്യോതി ലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അനുസ്മരണ പ്രഭാഷണ മത്സരവും ബഷീറിന്റെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരവും നടന്നു.

പരിപാടിയില്‍ വായനശാല പ്രസിഡണ്ട് മോഹനന്‍ നടുവത്തൂര്‍ അധ്യക്ഷം വഹിച്ചു. സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ സജിത ടീച്ചര്‍, ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപിക ഷംന ടീച്ചര്‍ സ്വാഗതവും വായനശാല സെക്രട്ടറി ജഗ ഷൈജു നന്ദിയും പറഞ്ഞു. പരിപാടിക്ക് പി.പി രാധാകൃഷ്ണന്‍, ലൈബ്രേറിയന്‍ പ്രജിത കെ., അഖില്‍ മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍, ഷിജി മാസ്റ്റര്‍, ജിജി, രശ്മി, റീജ എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.