ആളിപ്പടർന്ന് തീ, അണയ്ക്കാൻ പാടുപെട്ട് രക്ഷാപ്രവർത്തകർ; പേരാമ്പ്രയിലെ തീ പിടുത്തത്തിന്റെ ദൃശ്യങ്ങൾ കാണാം


പേരാമ്പ്ര: പേരാമ്പ്ര ന​ഗരത്തിലുണ്ടായ വൻതീപിടുത്തത്തിൽ അ​ഗ്നിക്കിരയായി കെട്ടിടം.  ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. കെട്ടിടത്തിന് സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. ജൂൺ 13ന് രാത്രി 11.15 ഓടെയാണ് തീപിടുത്തമാണുണ്ടായത്.

ഒരു മണിക്കൂറ് പിന്നിട്ടെങ്കിലും തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. വന്‍ തീപിടിത്തം തടയാന്‍ ഫയര്‍ ഫോഴ്‌സും പ്രദേശവാസികളും രംഗത്തുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ പേരാമ്പ്രയിലേക്ക് എത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടുത്തം ആദ്യമുണ്ടായത്. അവിടെ നിന്നാണ് കെട്ടിടത്തിലേക്ക് തീപടര്‍ന്നത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെയും കെട്ടിടത്തിലെയും തീപിടുത്തം അണയ്ക്കാനാണ് ഫയര്‍ ഫോഴ്‌സിന്റെ ശ്രമം. വന്‍ തീപിടിത്തം തടയാന്‍ ഫയര്‍ ഫോഴ്‌സിനൊപ്പം പ്രദേശവാസികളും രംഗത്തുണ്ട്.