വിഷു എത്തി, വിപണി ഉണർന്നു; ആഘോഷിക്കാനൊരുങ്ങി ചേമഞ്ചേരി
ചേമഞ്ചേരി: വിഷുവിനെ വരവേൽക്കാനൊരുങ്ങി ചേമഞ്ചേരി പഞ്ചായത്ത്. കുടുംബശ്രീ ജില്ല മിഷന്റെ സഹകരണത്തോടെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിഷു ഈസ്റ്റർ ചന്ത ആരംഭിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.പി മുരളീധരന് നൽകി കൊണ്ട് ആദ്യ വില്പന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവ്വഹിച്ചു.
ചേമഞ്ചേരി സീ.ഡി.എസ് ചെയർപേഴ്സൺ ആർ.പി വത്സല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അജ്നഫ്, വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം ഷീല എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എ പി മിനി സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ പി ഷൈമ നന്ദിയും പറഞ്ഞു.