‘ഇടഞ്ഞ കൊമ്പന്റെ പരാക്രമങ്ങൾ’; മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ആന ഇടഞ്ഞതിന്റെ ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം
കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് ആന ഇടഞ്ഞത്. ഉട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത്. രാത്രി പത്തരയോടെ ഇടഞ്ഞ ആനയെ വൈകാതെ തന്നെ തളച്ചിരുന്നു.
പിന്നീട് പുലര്‍ച്ചെ മൂന്നുമണിയോടെ തൃശൂരില്‍ നിന്നും ആനയുടെ യഥാര്‍ത്ഥ പാപ്പാന്‍ കുഞ്ഞുമോന്‍ എത്തുകയും അഞ്ചുമണിയോടെ ആനയെ അനുനയിപ്പിച്ച് ഉത്സവ പറമ്പില്‍ നിന്നും കുറച്ചുമാറിയുള്ള മറ്റൊരു പറമ്പിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
ആനയെ ഇന്ന് ഉച്ചയോടെ തിരികെ കൊണ്ടുപോയി. പള്ളിവേട്ടയ്ക്ക് പോകാനായി ക്ഷേത്രത്തിന് മുന്നില്‍ നിര്‍ത്തിയപ്പോഴായിരുന്നു ആന ഇടിഞ്ഞത്. ഇതോടെ പരിഭ്രാന്തരായ ജനങ്ങള്‍ നാലാപാടും ചിതറിയോടി. ആനപ്പുറത്തുണ്ടായിരുന്ന പാപ്പാനെ ആന തള്ളി താഴെയിട്ടു. മറ്റൊരാളെ ആക്രമിക്കാനെത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഇടഞ്ഞ ആനയെ സമീപത്തെ തെങ്ങില്‍ തളച്ചെങ്കിലും ആന അസ്വസ്ഥകള്‍ പ്രകടിപ്പിക്കുന്നത് തുടര്‍ന്നിരുന്നു. സമീപത്തുള്ള സാധനങ്ങള്‍ വലിച്ചെറിയുകയും ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തൃശൂരില്‍ നിന്നും യഥാര്‍ത്ഥ പാപ്പാനെ എത്തിച്ചത്.
കൊണ്ടംവള്ളി ക്ഷേത്രത്തിൽ ആന ഇടഞ്ഞപ്പോൾ സ്ഥലത്തുണ്ടായിരുന്ന കൊയിലാണ്ടിയിലെ പ്രശസ്തനായ ഫോട്ടോഗ്രാഫർ ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം: