ചോദിച്ചെത്തിയത് ബ്രോസ്റ്റഡ് ചിക്കന്‍, തീര്‍ന്ന് പോയെന്ന് പറഞ്ഞതോടെ സംഘര്‍ഷം; താമരശ്ശേരിയില്‍ കോഫി ഷോപ്പില്‍ അക്രമം
താമരശ്ശേരി: ബ്രോസ്റ്റഡ് ചിക്കന്‍ തീര്‍ന്നുപോയതിന് ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദിച്ചു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമകേന്ദ്രത്തിന് നേരെയാണ് അക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 12മണിക്ക് ശേഷം കടയില്‍ എത്തിയ അഞ്ചംഗ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. ചിക്കന്‍ തീര്‍ന്നു പോയതായി ജീവനക്കാര്‍ മറുപടി പറഞ്ഞു. ഇതോടെ സംഘം പ്രകോപിതരാവുകയായിരുന്നുവെന്നും ആദ്യം മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും പിന്നീട് മറ്റു രണ്ടുപേര്‍ കൂടി മര്‍ദ്ദിച്ചുവെന്നും കട ഉടമ പറഞ്ഞു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ഹോട്ടലുടമ പൂനൂര്‍ നല്ലിക്കല്‍ സഈദിനെയും ജീവനക്കാരനായ മെഹദി ആലത്തിനെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Description: Violence at a coffee shop in Thamarassery