‘വിയ്യൂരിന്റെ ജനകീയ വില്ലേജ് ഓഫീസര്‍’, സ്ഥലം മാറിപോവുന്ന വില്ലേജ് ഓഫീസര്‍ക്ക് ഗംഭീര യാത്രയയപ്പുമായി വില്ലേജ് ജനകീയ സമിതി


കൊയിലാണ്ടി: സ്ഥലം മാറി പോവുന്ന ജനകീയനായ വിയ്യൂർ വില്ലേജ് ഓഫീസര്‍ കെ.പി രമേശന്‌ വില്ലേജ് ജനകീയ സമിതി സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്‌ നല്‍കി. യോഗം കൊയിലാണ്ടി തഹസിൽദാർ സി.പി.മണി ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ കെ.എം.നജീബ് അധ്യക്ഷനായി. തഹസില്‍ദാര്‍ കെ.പി രമേശന് ഉപഹാരം നല്‍കുകയും, ഇ.എസ് രാജന്‍ പൊന്നാടയണിയിക്കുകയും ചെയ്തു.

യോഗത്തിന്‌ നടേരി ഭാസ്കരൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, അഡ്വ.ടി.കെ.രാധാകൃഷ്ണൻ, പി.വി.രാജൻ, രവി മാസ്റ്റർ, ടി.കെ.റഫീഖ്, കെ.എം.ബിജു, ഷീല കോമത്ത്, പ്രകാശൻ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.രമേശൻ നന്ദി പറഞ്ഞു.