കുത്തിയൊലിച്ച് വെള്ളം, കരകവിഞ്ഞ് വിലങ്ങാട് പുഴ; മഴവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


Advertisement

നാദാപുരം: ചുവന്ന നിറത്തിൽ കുത്തിയൊലിച്ചെത്തി വെള്ളം. പനങ്ങാട് മേഖലയിൽ കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് പാലം മുങ്ങി. വിലങ്ങാട് ടൗണിൽ നിന്നുള്ള ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്.

ഇന്ന് വെെകീട്ട് മൂന്ന് മണിമുതൽ വിലങ്ങാട് മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മൂന്നരയോടെ പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. പ്രദേശത്ത് ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. വെള്ളത്തിനൊപ്പം മരക്കഷ്ണങ്ങളും മറ്റും ഒഴുകി വരുന്നുണ്ട്. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായിരുന്ന മേഖലയാണിത്.

Advertisement

മലയോരമേഖലയിൽ ഇപ്പോഴും ഇടവിട്ട് മഴ തുടരുകയാണ്. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. രണ്ടാഴ്ച മുൻപും ഈ മേഖലയിൽ ശക്തമായ കാറ്റ് വീശിയിരുന്നു. വാണിമേൽ പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്.

Advertisement

വീഡിയോ കാണാം:

Advertisement

Summary: Vilangad River overflows with water; Perampra News.com has footage of the rainwater flooding