സൗജന്യ പരിശോധന സ്റ്റാളുകള്‍, വിവിധങ്ങളായ ഫുഡ് കോര്‍ട്ടുകള്‍; വിജ്ഞാന- വിനോദ പ്രധാനമായ 50 ല്‍പരം സ്റ്റാളുകള്‍, വിദ്യാസദനം എക്‌സ്‌പോ 2025 ജനുവരി 4 ന്
കൊയിലാണ്ടി: വിദ്യാസദനം എക്‌സ്‌പോ 2025 ജനുവരി 4 ന് നടക്കും. മാനസിക- ശാരീരിക ആരോഗ്യം നേടിയെടുക്കുന്നതിന് അറിവും വിനോദങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യകളും വൈദ്യശാസ്ത്രവും ജീവിത നൈപുണികളും കായികക്ഷമതയും പരസ്പരം പൂരകമാവണം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. പുറക്കാട് ശാന്തിസദനത്തില്‍ വെച്ച് ജനുവരി 4 ന് രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയാണ് എക്‌സ്‌പോ.
വിദ്യാലയവും രക്ഷിതാക്കളും സമൂഹവും സമ്മേളിക്കുന്ന സംഗമ വേദിയാണ് വിദ്യാസദനം എക്‌സ്‌പോ 2025.
റോബോട്ടിക്‌സ്, വെര്‍ച്ച്വല്‍ റിയാലിറ്റി ഷോ, അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, യൂനാനി തുടങ്ങിയ സൗജന്യ പരിശോധന സ്റ്റാളുകള്‍, സൗജന്യ നേത്രപരിശോധന, കേരള സ്‌കൂള്‍ ഓഫ് മാത്തമറ്റിക്‌സ്, കോഴിക്കോട്, മില്‍മ ഡയറി വയനാട്, ഫയര്‍ & റസ്‌ക്യൂ, കോഴിക്കോട്, ഓള്‍ ഇന്ത്യ റേഡിയോ നിലയം, കോഴിക്കോട്, ബുക്സ്റ്റാളുകള്‍, ദം ബിരിയാണി ഉള്‍പ്പെടെയുള്ള വിവിധങ്ങളായ ഫുഡ് കോര്‍ട്ടുകള്‍, ഭാഷകള്‍, സാമൂഹ്യ ശാസ്ത്ര- ശാസ്ത്ര – ഗണിത- കരകൗശല – ഐ.ടി. സ്റ്റാളുകള്‍, ശാന്തിസദനം, ദാറുല്‍ ഖുര്‍ആന്‍, ഹെവന്‍സ് സ്റ്റാളുകള്‍, ഗെയിംസ് കൗണ്ടറുകള്‍ തുടങ്ങി 50 ല്‍പരം വിജ്ഞാന- വിനോദ പ്രധാനമായ സ്റ്റാളുകള്‍ ചേര്‍ന്നതാണ് വിദ്യാസനം എക്‌സ്‌പോ 2025.
വിജ്ഞാനം കൊണ്ട് കൈവരിക്കേണ്ട വ്യക്തിവികാസം മുതല്‍ സാമൂഹ്യ- സാംസ്‌കാരിക – ശാസ്ത്ര – സാങ്കേതിക – പാരിസ്ഥിതിക നേട്ടങ്ങള്‍ വരെ ഒരു കുടക്കീഴില്‍ ഒന്നിക്കുന്നതാണ് വിദ്യാസദനം എക്‌സ്‌പോ 2025. പരിപാടിയില്‍ കോഴിക്കോട് അസി. കമ്മീഷണര്‍ കുഞ്ഞു മോയിന്‍ കുട്ടി, പ്രശസ്ത നേത്രരോഗവിദഗ്ദന്‍ ഡോ. ചന്ദ്രകാന്ത്, മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഹസീസ്. പി, മള്‍ട്ടിപ്പ്ള്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ്, മാധ്യമം കുടുംബം ദം ബിരിയാണി ഗ്രാന്റ്ഫിനാലെ സ്റ്റാര്‍ നജിയ പി, മലബാര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ ടീം തുടങ്ങി വിദ്യാഭ്യാസ- രാഷ്ട്രീയ, സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സി. അബ്ദുറഹ്‌മാന്‍, ജനറല്‍ കണ്‍വീനര്‍ റംസീന റസീം, മാനേജര്‍ സൈഫുദ്ദീന്‍ പി.കെ. പ്രിന്‍സിപ്പല്‍ എം. ഷമീര്‍, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുസ്സലാം, ഹെഡ്മിസ്ട്രസ്സ് സിനി. കെ.കെ., അമീര്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു.