വിദ്യാരംഗം കലാ സാഹിത്യ വേദിയും വായനാ സദസ്സും സംഘടിപ്പിച്ച് കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്


നടുവണ്ണൂര്‍: വിദ്യാരംഗം കലാ സാഹിത്യ വേദിയും വായനാ സദസ്സും സംഘടിപ്പിച്ച് കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വായനാ സദസ്സ് എല്‍.പി.വിഭാഗത്തില്‍ നിയാ സേന (കോട്ടൂര്‍ എ.യു.പി.സ്‌കൂള്‍), രക്ഷിതാക്കളുടെ വിഭാഗത്തില്‍ ആശ്‌ന എ.വി.(തൃക്കുറ്റിശ്ശേരി ജി.യു.പി.സ്‌കൂള്‍), അദ്ധ്യാപകരുടെ വിഭാഗത്തില്‍ അശ്വിന്‍ (എം.സി.എല്‍.പി.സ്‌കൂള്‍ കോളിക്കടവ്) എന്നിവര്‍ സബ് ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ. വിലാസിനി അദ്ധക്ഷത വഹിച്ച പരിപാടിയില്‍ ശ്യാംകുമാര്‍ കക്കാട് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.സിജിത്ത്, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ സിന്ധു കൈപ്പങ്ങല്‍, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷൈന്‍, വാര്‍ഡ് മെമ്പര്‍മാരായ ദാമോദരന്‍ കെ.പി., രഘൂത്തമന്‍ ടി.എം. എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

വിദ്യാരംഗം ഉപജില്ല അസിസ്റ്റന്റ് കോഡിനേറ്റര്‍ സുജിന ജി.എസ്., രശ്മി വി. എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി. വിദ്യാരംഗം പഞ്ചായത്ത് കണ്‍വീനര്‍ ജിതേഷ് എസ്. സ്വാഗതവും ജി.കെ.അനീഷ് നന്ദിയും പറഞ്ഞു.