വെറ്ററിനറി സര്‍ജന്‍ അഭിമുഖം ഏപ്രില്‍ ഒന്നിന്; വിശദമായി അറിയാം


Advertisement

കോഴിക്കോട്: തൂണേരി, കൊടുവള്ളി ബ്ലോക്കുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലെ ഉടന്‍ ഉണ്ടാവുന്ന വെറ്ററിനറി സര്‍ജന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 90 ദിവസം വരെ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

Advertisement

യോഗ്യത – വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.
വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 2.30 മണിയ്ക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തണം.

Advertisement
Advertisement