പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ഇളയിടത്ത് വേണുഗോപാല്‍ വീണ്ടും ചുമതലയേറ്റു
കൊയിലാണ്ടി: പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി വീണ്ടും ഇളയിടത്ത് വേണുഗോപാല്‍ ചുമതലയേറ്റു.
ഇന്ന് നടന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് വേണുഗോപാലിനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.
രണ്ടാമത്തെ തവണയാണ് ഇളയിടത്ത് വേണുഗോപാല്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനാകുന്നത്. ട്രസ്റ്റി ബോര്‍ഡ് മെമ്പറും ആയിരുന്നു അദ്ദേഹം. പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ പുനത്തില്‍ നാരായണന്‍കുട്ടി നായരാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്.
നിലവില്‍ വാഴയില്‍ ബാലന്‍ നായര്‍ ആയിരുന്നു ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചുമതല കാലാവധി പൂര്‍ത്തിയായതോടെയാണ് വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
മുന്‍ ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ കീഴയില്‍ ബാലന്‍ നായര്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, എരോത്ത് അപ്പുക്കുട്ടി നായര്‍, സി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ടി. ശ്രീപുത്രന്‍, പി.പി. രാധാകൃഷ്ണന്‍, എം. ബാലകൃഷ്ണന്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.