ദേശീയപാതയില്‍ വെള്ളറക്കാട് ലോറി തട്ടി മരക്കൊമ്പ് മുറിഞ്ഞ് വീണു; അപകടത്തില്‍പ്പെട്ടത് മൂരാട് പാലം പണി സാമഗ്രികളുമായി പോയ ലോറി
കൊയിലാണ്ടി: ദേശീയപാതയില്‍ വെള്ളറക്കാട് ലോറി തട്ടി മരം വീണ് ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
ഹിമാചല്‍ പ്രദേശില്‍ നിന്നും മൂരാട് പാലം പണി സാമഗ്രികളുമായി പോവുകയായിരുന്ന ലോറി മരത്തിന് തട്ടുകയും മരത്തിന്റെ കൊമ്പ് പൊട്ടി അതേ ലോറിയ്ക്ക് മുകളില്‍ വീഴുകയും ചെയ്യുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി ചെയിസൊ ഉപയോഗിച്ച് മരക്കൊമ്പ് മുറിച്ചു മാറ്റുകയശേഷമാണ് വാഹനഗതാഗതം സുഗമമായത്. മുക്കാല്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന്‍സി.പിയുടെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ്‌കുമാര്‍, ഷിജു.ടി.പി, അനൂപ്, റഷീദ് ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.