ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ഇ-ലേലം ചെയ്യുന്നു; ലേലത്തില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത്
കോഴിക്കോട് റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാര്‍ഡിലുമായി അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമമായ 68 വാഹനങ്ങള്‍ www.mstcecommerce.com മുഖേന ഡിസംബര്‍ 31 ന് രാവിലെ 11 മണി മുതല്‍ വൈകീട്ട് നാല് വരെ ഓണ്‍ലൈനായി ഇ-ലേലം നടത്തും.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ – 0496 2523031.
ഇ ലേലം
കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 63 വാഹനങ്ങള്‍ www.ecommerce.com മുഖേന ഡിസംബര്‍ 26 ന് രാവിലെ 11 മണി മുതല്‍ വൈകീട്ട് 4.30 വരെ ഓണ്‍ലൈനായി ഇ-ലേലം നടത്തും.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 25 വരെ ബന്ധപ്പെട്ടസ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ പകല്‍ 10 മുതല്‍ അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ – 0495 2722673.
Description: Vehicles of various police stations in the district are being auctioned