വാഹന പരിശോധന; സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത പണവുമായി നാദാപുരം സ്വദേശിയായ യുവാവ് പിടിയില്‍
നാദാപുരം: നാദാപുരത്ത് രേഖകളില്ലാത്ത പണവുമായി യുവാവ് പിടിയില്‍. കല്ലാച്ചി സ്വദേശി പറമ്പത്ത് വീട്ടില്‍ ഫാദിലിനെയാണ് പൊലീസ് പിടികൂടിയത്.
ഇയാളില്‍ നിന്നും 6,97,300 രൂപ പിടിച്ചെടുത്തു. പെരിങ്ങത്തൂര്‍ കായപ്പനിച്ചിയില്‍ വാഹന പരിശോധനക്കിടെയാണ് സ്‌കൂട്ടറില്‍ സൂക്ഷിച്ച നിലയില്‍ രേഖകളില്ലാത്ത നിലയില്‍ കുഴല്‍പ്പണം പിടികൂടിയത്.