ആനക്കുളത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേര്‍ക്ക്‌ പരിക്ക്


കൊയിലാണ്ടി: ആനക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാത്രി 9.30ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് കടയിലേക്ക് ഇടിച്ചു കയറിയത്. കണ്ണൂരില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ടാറ്റാ പഞ്ച് ഇവിയാണ് അപകടത്തില്‍പ്പെട്ടത്.

തിരൂര്‍ സ്വദേശികളായ കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്‌. ഞായറാഴ്ചയായതിനാല്‍ കട പൂട്ടിയിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്. കടയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാറിന്റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്.

പരിക്കേറ്റവരെ നാട്ടുകാര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പിഷാരികാവ് അമ്പലത്തിലേക്ക് ആളുകള്‍ പോവുന്നതിനാല്‍ നേരത്തെ ഈ വഴി ആള്‍തിരക്ക് ഉണ്ടായിരുന്നു. എന്നാല്‍ അപകടസമയത്ത് ആരും തന്നെ ഉണ്ടാവാതിരുന്നതിനാലുമാണ്‌ വലിയ അപകടം ഒഴിവായത്‌.

Description: A caraccide at koyilandy Anakkulam