ഭക്തി സാന്ദ്രമായി നന്തിയിലെ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം


നന്തി ബസാര്‍: എഴുനൂറിലധികം വര്‍ഷം പഴക്കമുള്ള കടലൂര്‍ ശ്രീ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീകോവില്‍ സമര്‍പ്പണവും, പുനഃപ്രതിഷ്ഠ മഹോല്‍സവവും നടന്നു. ബ്രഹ്‌മശ്രീ തയ്യില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

നൂറുക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത പരിപാടിക്ക് ക്ഷേത്രഭാരവാഹികളായ പി.കെ ശ്രീധരന്‍, കെ.ബാബു, എസ്.വി രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.