പ്രായമൊരു പ്രശ്നമല്ല; കൊയിലാണ്ടി നഗരസഭാ ഇരുപതാം വാർഡിൽ വിവിധ പരിപാടികളുമായി വയോജനസഭ


കൊയിലാണ്ടി: കൂട്ടുകൂടാനും സന്തോഷം പങ്കിടാനും പ്രായമൊരു പ്രശ്നമല്ലല്ലോ. കൊയിലാണ്ടി നഗരസഭ ഇരുപതാം വാർഡിന്റെ നേതൃത്വത്തിൽ അവർ ഒത്തു കൂടി, കൊച്ചു കൊച്ചു പരിപാടികളുമായി.

വനമിത്ര പുരസ്കാര ജേതാവ് രാഘവൻ സ്വസ്ഥവൃത്തം പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ.എസ് വിഷ്ണു അധ്യക്ഷത വഹിച്ചു. എ. ഡി.എസ് സെക്രട്ടറി രൂപ സ്വാഗതവും വൈസ് ചെയർ പേഴ്സൺ ഗീത നന്ദിയും പറഞ്ഞു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ ആണ് വയോജനസഭ സംഘടിപ്പിച്ചത്. സഭയിൽ പങ്കെടുത്ത അംഗങ്ങൾ വിവിധ പരിപാടികൾ നടത്തി. ഇവർക്ക് പിന്തുണയുമായി കുടുംബ ശ്രീ അംഗങ്ങളും പങ്കെടുത്തു.