കലാപരിപാടികള്‍ക്കൊരുങ്ങി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്; വയോജന കലോത്സവം ഡിസംബര്‍ 26,27 തിയ്യതികളില്‍, ലോഗോ പ്രകാശനം ചെയ്തു


കൊയിലാണ്ടി: പന്തലായനിബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം ഡിസംബര്‍ 26,27 തിയ്യതികളില്‍. കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ആന്തട്ട യുപി സ്‌കൂളില്‍ വെച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിര്‍വ്വഹിച്ചു.


ഒപ്പന, തിരുവാതിരക്കളി, നാടന്‍പാട്ടുകള്‍, ഡാന്‍സ് തുടങ്ങി വയോജനങ്ങള്‍ക്ക് താല്‍പര്യമുള്ള മത്സരങ്ങളും ഇത്തവണ കലോത്സവത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.അഭിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍മാരായ ബിന്ദു മഠത്തില്‍, രജില ടി.എം ബ്ലോക്ക് സെക്രട്ടറി രജുലാല്‍, ബ്ലോക്ക് ജി.ഓ ഷാജു, സി.ഡി.പി.ഓ ധന്യ, വയോജന കലോത്സവം കണ്‍വീനര്‍ കെ. ഗിതാനന്ദന്‍, ലോഗോ ഡിസൈന്‍ ചെയ്ത സുരേഷ് ഉണ്ണി ജെന്റര്‍ റിസോസ് പേഴ്‌സണ്‍ ആദിത്യ എന്നിവര്‍ സംസാരിച്ചു.