വടകരയില്‍ പരസ്യസ്ഥാപനം കുത്തിത്തുറന്ന് മോഷ്ടിച്ച യുവാവ് പൊലീസ് പിടിയില്‍
വടകര: പരസ്യസ്ഥാപനം കുത്തിത്തുറന്ന് ടാബും കമ്പ്യൂട്ടറും മോഷ്ടിച്ച യുവാവ് പിടിയില്‍. കൊടുവള്ളി വാവാട് സ്വദേശി മൊട്ടേമ്മല്‍ ഫസലുദ്ദീന്‍ തങ്ങളെയാണ് (29) വടകര പൊലീസ് അറസ്റ്റു ചെയ്തത്.
മാര്‍ച്ച് 12ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വടകര പരവന്തല ഫ്രീ ബേര്‍ഡ്‌സ് എന്ന സ്ഥാപനത്തിലാണ് പ്രതി മോഷണം നടത്തിയത്.
ഇയാളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. കാസര്‍കോട് കുനിയയില്‍ ഒളിവില്‍ കഴിയവെയാണ് പ്രതി പിടിയിലായത്. ജില്ലക്കകത്തും പുറത്തുമുള്ള നിരവധധി മോഷണക്കേസുകളില്‍ പ്രതിയാണ് ഫസലുദ്ദീന്‍ തങ്ങള്‍.
വടകര സി.ഐ കെ.കെ.ബിജു, എസ്.ഐ.മാരായ എം.നിജീഷ്, എം.തങ്കരാജ് എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.ടി.സിജിത്ത്, കെ.ഷിനില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.