സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് നടുവത്തൂര്‍ വാസുദേവ ആസ്ര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍


Advertisement

നടുവത്തൂര്‍: സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് നടുവത്തൂര്‍ വാസുദേവ ആസ്ര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായാണ് ക്യാമ്പ നടത്തിയത്.
രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ സംഘടിപ്പിച്ച ക്യാമ്പ് കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം സുനില്‍ ഉദ്ഘാടനം ചെയ്തു.

Advertisement

ഗൈഡ്‌സ് ലീഡര്‍ ദേവപ്രിയ എം.എം സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് ഒ.കെ സുരേഷ് അധ്യക്ഷത വഹിച്ചു. മദര്‍ പിടിഎ വൈസ് പ്രസിഡന്റ് ബിന്ദു കെ, ഗൈഡ്‌സ് ക്യാപ്റ്റന്‍ ശില്‍പ കെ, സൗഹൃദ കോഡിനേറ്റര്‍ സിന്ധു വി.കെ, സ്റ്റാഫ് സെക്രട്ടറി രേഖ എന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

Advertisement

ട്രിനിറ്റി കണ്ണാശുപത്രി പിആര്‍ഒ മാനേജര്‍ ഫൈസല്‍ കെ.കെ ക്യാമ്പ് വിശദീകരണം നടത്തി. ഗൈഡ്‌സ് യൂണിറ്റ് അംഗം നിയാലക്ഷ്മി പരിപാടിക്ക് നന്ദി പറഞ്ഞു.

Summary;

Vasudeva Asra Govt Higher Secondary School Natuvathur organized a free eye check up camp. 
Advertisement