തിരിച്ചറിയാം പ്രതിരോധിക്കാം; പ്രമേഹ പ്രതിരോധ നുറുങ്ങുകളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനായി മുന്നിട്ടിറങ്ങി വാസുദേവആശ്രമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
നടുവത്തൂര്‍: നവംബര്‍ 14 ലോക പ്രമേഹ ദിനവുമായി ബന്ധപ്പെട്ട് പ്രമേഹദിന സന്ദേശ റാലി സംഘടിപ്പിച്ച് വാസുദേവ ആശ്രമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പ്രമേഹ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി നടന്ന റാലി പ്രിന്‍സിപ്പല്‍ അമ്പിളി കെ.കെ ഉദ്ഘാടനം ചെയ്തു.
പ്രമേഹത്തിന്റെ വ്യാപനവും അതിന്റെ ആഘാതവും ഉയര്‍ത്തിക്കാട്ടുന്നതിനും പ്രമേഹത്തിന്റെ പ്രതിരോധ നുറുങ്ങുകളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനുമായി അടയാളപ്പെടുത്തുന്ന ഒരു പ്രധാന ആരോഗ്യ സംരക്ഷണ പരിപാടിയാണ് എല്ലാ വര്‍ഷവും നവംബര്‍ 14 ന് സംഘടിപ്പിക്കുന്നത്.
ഗൈഡ്‌സ് ക്യാപ്റ്റന്‍ ശില്‍പ സി, അധ്യാപകരായ സുനിത ആര്‍, അശ്വതി എം.എ, ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങളായ ദേവപ്രിയ എം.എം, സൂര്യനന്ദ എസ്.എസ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
Summary: Vasudeva Ashram organized a Diabetes Day message rally in connection with November 14 World Diabetes Day.