പ്രശസ്ത ചിത്രകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയത് നിരവധി വര്‍ണ്ണചിത്രങ്ങള്‍; നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി കൊളക്കാട് യുപി സ്‌കൂളില്‍ ‘വര്‍ണ്ണലയം’ ആരംഭിച്ചു


ചേമഞ്ചേരി: നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വര്‍ണ്ണലയം പരിപാടിയ്ക്ക്  ചേമഞ്ചേരി കൊളക്കാട് യുപി സ്‌കൂളില്‍ തുടക്കമായി. പ്രശസ്ത ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്തു. നൂറു ചിത്രകാരന്മാര്‍ ചേര്‍ന്ന് വര്‍ണ്ണ ചിത്രങ്ങള്‍ വിരിയിച്ചു. യു.കെ രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സത്യന്‍ കോട്ടുപൊയില്‍ സ്വാഗതം പറഞ്ഞു.

ശതസ്പന്ദനം പരിപാടിയുടെ ഭാഗമായി പൂര്‍വ്വാധ്യാപക വിദ്യാര്‍ത്ഥി സംഗമം, ദ്വിദിന സഹവാസക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പഠന ക്ലാസ്, സമാപന സമ്മേളനം എന്നിവയും സംഘടിപ്പിക്കും.
വാര്‍ഡ് മെമ്പര്‍ ലതിക, സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് റിയാസ്, പിടിഎ പ്രസിഡന്റ് ഷറഫുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ റീന ടീച്ചര്‍ നന്ദി പറഞ്ഞു.

Summary: Varnalayam program started at Chemanchery Kolakkad UP School as part of Ram anniversary celebrations.