ഇത് മനസ്സിന് കുളിര്‍മ്മയേകുന്ന കാഴ്ച; ശാരീരിക ബുദ്ധിമുട്ട് അനുവഭിക്കുന്നവര്‍ക്ക് പൊയില്‍ക്കാവ് ക്ഷേത്രോത്സവം കാണാന്‍ സൗകര്യമൊരുക്കി വിവിധ സംഘടനകളും ഉത്സവാഘോഷ കമ്മിറ്റിയും
കൊയിലാണ്ടി: പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവീ ക്ഷേത്രാത്സവം കാണാന്‍ അവസരമൊരുക്കി ഉത്സവകമ്മിറ്റി ഭാരവാഹികള്‍. വിവിധ സംഘടനകളും പൊയില്‍ക്കാവ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയും ക്ലബ്ബുകളും ഒന്നിച്ചാണ് അവസരമൊരുക്കിയത്.
നാല്‍പ്പത്തിനാലോളം ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ക്ഷേത്രോത്സവം കാണാനായി എത്തിയത്. എഴുന്നളളത്തം, കാവില്‍ അമ്പല ദര്‍ശനം, കോട്ടയിലെ മേളം, എന്നിവയാണ് കാണാനായി ഭാരവാഹികള്‍ സജ്ഞമാക്കിയത്. മൂന്ന് മണി മുതല്‍ ആറ് മണി വരെയായിരുന്നു വലിയ തിരക്കിലും ഇവര്‍ക്കായി മാറ്റിവെച്ചത്.
കൊയിലാണ്ടിയിലെ വിവിധ പാലിയേറ്റീവ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ചെങ്ങോട്ട്കാവ് ആശ്വാസം പാലിയേറ്റീവ്, തണല്‍ ചേമഞ്ചേരി, നെസ്റ്റ് കൊയിലാണ്ടി, സുരക്ഷാ പാലിയേറ്റീവ് ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, ആഭയം പൂക്കാട്, സേവഭാരതി കൊയിലാണ്ടി, ചെങ്ങോട്ട്കാവ് എന്നീ പാലിയേറ്റീവ് സംഘടനകളാണ് പങ്കെടുത്തത്.
മറ്റു സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകളില്‍ നിന്നും ആവശ്യമായ വളണ്ടിയര്‍മ്മാരെ നല്‍കി പരിപാടി വിജയിപ്പിക്കുവാന്‍ പൂര്‍ണ്ണ പിന്തുണയോടെ ഒപ്പം നിന്നു. പരിപാടിയുടെ മുഖ്യചിലവ് വഹിച്ചത് പൊയില്‍ക്കാവ് പൂര്‍വ്വ വിദ്യാര്‍ത്ഥി 1984 എസ്.എസ്.എല്‍സി. ബാച്ച് ‘ഓര്‍മ്മച്ചെപ്പ്’ ആണ് വഹിച്ചത്.