വാശിയേറിയ പോരാട്ടം; മൂടാടി പഞ്ചായത്ത് കായികമേളയില്‍ 77 പോയിന്റുമായി വന്മുകം കോടിക്കല്‍ എ.എം.യു.പി.സ്‌കൂള്‍ ചാമ്പ്യന്മാര്‍


മൂടാടി: വാശിയേറിയ മൂടാടി ഗ്രാമ പഞ്ചായത്ത് കായിക മേളയില്‍ ചാമ്പ്യന്‍മാരായി വന്മുകം കോടിക്കല്‍ എ.എം.യു.പി സ്‌കൂള്‍.
77 പോയിന്റുകളോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 36 പോയിന്റ് നേടി വീമംഗലം യു പി സ്‌കൂള്‍ രണ്ടാം സ്ഥാനവും 18 പോയിന്റ് നേടി വീരവഞ്ചേരി എല്‍.പി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കിഡീസ് ബോയ്‌സ് വിഭാഗത്തില്‍ വന്മുകം കോടിക്കല്‍ എ.എം യു.പി.സ്‌കൂളിലെ അബ്ദുറഹിമാന്‍ പി.വി, കിഡീസ് ഗേള്‍സ് വിഭാഗത്തില്‍ ഫാത്തിമ സന്‍ഹ കെ.വി, മിനി ബോയ്‌സ് വിഭാഗത്തില്‍ ഫഹീം ഹംസ.പി.വി മിനി ഗേള്‍സ് വിഭാഗത്തില്‍ വേദ.പി.കെ(മൂടാടി സൗത്ത് എല്‍ .പി ) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.പി അഖില, വാര്‍ഡ് മെമ്പര്‍മാരായ ഇന്‍ഷിത, സ്മിത, ലത, ഇമ്പ്‌ലിമെന്റിങ് ഒഫീസര്‍ സുധ ഊരാളുങ്കല്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഹാഷിം.പി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് സബാഹ് വലിയകത്ത് നന്ദിയും പറഞ്ഞു.

Summary: Vanmukam Kotikkal A.M.U.P School became champions in Moodadi Grama Panchayat Sports Mela.