അന്താരാഷ്ട്ര വനിതാ ദിനത്തിൽ കഞ്ചാവ് – സിന്തറ്റിക് ലഹരി മാഫിയകളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ തുടർക്യാമ്പയിനുകൾക്ക് ആഹ്വാനവുമായി കെ.ടി.എസ് സ്മാരക വായനശാല വനിതാവേദി


Advertisement

വനിതാ സംഗമവുമായി കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കഞ്ചാവ് – സിന്തറ്റിക് ലഹരി മാഫിയകളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ തുടർക്യാമ്പയിനുകൾക്ക് ആഹ്വാനവുമായി കെ.ടി. ശ്രീധരന്‍ സ്മാരക വായനശാല വനിതാവേദി.

കെ.ടി. ശ്രീധരന്‍ സ്മാരക വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ വനിതാ സംഗമം നടത്തി. കൊയിലാണ്ടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ. ഇന്ദിര ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സുചിത്ര ടീച്ചര്‍ അധ്യക്ഷയായി. പരിപാടിയില്‍ അഞ്ചാം വാര്‍ഡ് ഹരിത കര്‍മ്മ സേനാംഗങ്ങളായ രമണി, യശോദ എന്നിവരെ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി ആദരിച്ചു.

തുടര്‍ന്ന് ഓപ്പണ്‍ ടോക്ക് ഫോറത്തില്‍ കൗണ്‍സിലര്‍ രമേശവലിയാട്ടില്‍ വിഷയങ്ങളവതരിപ്പിച്ചു. നീതുകൃഷ്ണ, അഞ്ജലി, ബിഷ, ലീല എന്നിവര്‍ പങ്കെടുത്തു. കെ.ടി.സിനേഷ് സ്വാഗതവും രശ്മി.വി നന്ദിയും പറഞ്ഞു.


ലഹരിക്കെതിരെ ശക്തമായി പോരാടും; വനിതാ ദിനം ആചരിച്ച് പന്തലായനിയിലെ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍

കെ.എസ്.എസ്.പി.യു വനിതാവേദി കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. സ്ത്രീ ശാക്തീകരണവും കേരളവികസനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ലഹരിവിരുദ്ധ പോരാട്ടത്തില്‍ കെ.എസ്.എസ്.പി.യു വനിതാ പ്രവര്‍ത്തകര്‍ ശക്തമായി അണിചേരുമെന്ന് ദൃഢപ്രതിജ്ഞ ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് എന്‍.കെ.മാരാര്‍ ഉദ്ഘാടനം ചെയ്തു.

വനിതാവേദി കണ്‍വീനര്‍ പി.എന്‍ ശാന്തമ്മടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ഉഷാകുമാരി മുഖ്യ പ്രഭാഷണം നടത്തി. സി.രാധ, സുരേന്ദ്രന്‍, ചേനോത്ത് ഭാസ്‌ക്കരന്‍, റജീന എം.കെ, യു.വസന്തറാണി, വി.എം.ലീല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി വനിതാ ദിനം ആചരിച്ചു. ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എന്‍.കെ.വിജയഭാരതി അധ്യക്ഷതവഹിച്ചു. അഡ്വ. ലക്ഷ്മിബായ്, അപ്പുക്കുട്ടി സുകുമാരന്‍മാസ്റ്റര്‍, പൊന്നമ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സുധ സ്വാഗതവും ലീന നന്ദിയും പറഞ്ഞു.

വനിതാ ദിനത്തില്‍ ബോധവത്കരണ ക്ലാസുമായി രംഗകല ലൈബ്രറി ആന്റ് റീഡിങ് റൂം

കൊയിലാണ്ടി: സാര്‍വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി രംഗകല ലൈബ്രറി ആന്റ് റീഡിംഗ് റൂം പാച്ചാക്കല്‍ മുചുകുന്ന് ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘കൗമാരത്തെ അറിയാന്‍ , നന്മയിലേക്ക്
നയിക്കാന്‍ ഉത്തരവാദിത്വ രക്ഷാകര്‍തൃത്വം’ എന്ന വിഷയത്തെ അധികരിച്ച് ജിന്‍സി ജയേഷ് ക്ലാസ് നയിച്ചു.

സുബിഷ പ്രകാശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രമ.കെ.ടി സ്വാഗതവും അഞ്ജുഷ.എ നന്ദിയും രേഖപ്പെടുത്തി.