കൊയിലാണ്ടിയിലൂടെ ചൂളംവിളിച്ച് കടന്നുപോയി വന്ദേ ഭാരത് എക്സ്പ്രസ്; കൗതുകത്തോടെ നോക്കി നാട്ടുകാർ (വീഡിയോ കാണാം)
കൊയിലാണ്ടി: കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഇന്ന് രാവിലെ 11.30 ന് ട്രെയിൻ കൊയിലാണ്ടി വഴി കടന്നുപോയി. ട്രെയിൻ പോകുന്ന വിവരം അറിഞ്ഞ് നിരവധി പേരാണ് സ്റ്റേഷനിലേക്ക് എത്തിയത്. എല്ലാവരും കൗതുകത്തോടെയാണ് ട്രെയിൻ കടന്നുപോകുന്നത് വീക്ഷിച്ചത്.
ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തി. കോഴിക്കോട് സ്വീകരണം നൽകിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10 ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിന്‍ 12.20-ന് കണ്ണൂരിലെത്തി. 7 മണിക്കൂര്‍ 10 മിനിട്ടുകൊണ്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്‌റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്. തീവണ്ടി 11.17 ന് കോഴിക്കോടെത്തി. ആറ് മണിക്കൂറും ഏഴ് മിനിട്ടുമാണ് ട്രെയിന്‍ തിരുവനന്തപുരം- കോഴിക്കോട് യാത്രയ്ക്ക് എടുത്തത്.
ഇനി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചും പരീക്ഷണഓട്ടം നടത്തും. വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ സമയക്രമം ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറിയാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. ട്രയല്‍റണ്ണിനിടെ വന്ദേഭാരത് എക്‌സ്പ്രസ് വിവിധ സ്റ്റേഷനുകളിലെത്തിയ സമയം: