എന്റെ പുസ്തകം, എന്റെ കുറിപ്പ്,; വാകയാട് എ.യു.പി. സ്‌കൂളില്‍ എന്റെ എഴുത്തുപെട്ടി പദ്ധതി ആരംഭിച്ചു


വാകയാട്: വാകയാട് എ.യു.പി.സ്‌കൂളില്‍ പുതിയ പദ്ധതി ആരംഭിച്ചു. ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി പദ്ധതിയാണ് ആരംഭിച്ചത്.

സ്‌കൂള്‍ അസംബ്ലിയില്‍ വെച്ചു നടന്ന ചടങ്ങില്‍ വാകയാട് ദേശീയ വായനശാല സെക്രട്ടറി ഒ.എം.ബാലന്‍ പ്രധാന അദ്ധ്യാപകന്‍ എം. സജിത്ത്, സ്‌കൂള്‍ ലീഡര്‍ കുമാരി തപസ്യ എന്നിവര്‍ക്ക് എഴുത്തുപെട്ടി കൈമാറി.

വായനശാല കമ്മിറ്റി അംഗങ്ങളായ പി. ത്രിഗുണന്‍ മാസ്റ്റര്‍, സി.മനോജ് മാസ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.