വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മദിനം; സര്‍ഗ്ഗസംവാദവുമായി ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി


ചേമഞ്ചേരി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മ ദിനത്തില്‍ സര്‍ഗ്ഗസംവാദവുമായി ബോധി കാഞ്ഞിലശ്ശേരി. ഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തില്‍ എഴുത്തുകാരും വായനക്കാരും ഒന്നിച്ചിരുന്ന് സര്‍ഗ്ഗ സല്ലാപത്തിന് നേതൃത്വം നല്‍കി.


ചേമഞ്ചേരി പഞ്ചായത്തിലെ പതിനഞ്ചോളം എഴുത്തുകാര്‍ പരിപാടിയില്‍ പങ്കെടുത്തു. കഥാകൃത്തും നോവലിസ്റ്റുമായ അനില്‍ കാഞ്ഞിലശ്ശേരി മോഡറേറ്ററായി. ബോധി ഗ്രന്ഥാലയം പ്രസിഡണ്ട് ഡോക്ടര്‍ എന്‍.വി. സദാനന്ദന്‍ ആമുഖ ഭാഷണം നടത്തി.

പ്രശസ്ത കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കാപ്പാട്, ശിവന്‍ തെറ്റത്ത്, കെ. ശങ്കരന്‍ മാസ്റ്റര്‍, അശോകന്‍ ചേമഞ്ചേരി, ബിനേഷ് ചേമഞ്ചേരി, വിനിത മണാട്ട്, ഷെരിഫ് മാസ്റ്റര്‍, അനീഷ് കുട്ടന്‍, ബിന്ദു ബാബു, അനില്‍ വി.വി, ബാലു പൂക്കാട്, സജീവന്‍ വികാസ് നഗര്‍ എന്നിവര്‍ പങ്കെടുത്തു.