ഹാന്റ്‌ബോളില്‍ പുതുചരിത്രമെഴുതാന്‍ വൈഗ പ്രതാപന്‍; ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ സംസ്ഥാന തലത്തിലേക്ക് പൂക്കാട് നിന്നൊരു കൊച്ചു മിടുക്കി


Advertisement

തിരുവങ്ങൂര്‍: സംസ്ഥാന ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ പുതുചരിത്രമെഴുതാന്‍ തയ്യാറെടുത്ത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ കൊച്ചുമിടുക്കി വൈഗ പ്രതാപന്‍. സ്റ്റേറ്റ് ലെവല്‍ മത്സരത്തിലേക്കാണ് 14 വയസിന് താഴെയുള്ള വിഭാഗത്തില്‍ കോഴിക്കോട് ജില്ലാ ടീമിലേക്ക് ഹാന്റ്‌ബോളില്‍ പൂക്കാട് സ്വദേശിയായ വൈഗയ്ക്ക് സെലക്ഷന്‍ ലഭിച്ചത്.

Advertisement

നവംബര്‍ ആദ്യവാരം എറണാകുളത്ത് വച്ചാണ്‌ സ്‌റ്റേറ്റ് തല മത്സരം. സ്‌ക്കൂളിലെ കായികാധ്യാപകന്‍ ശ്രിജിലേഷിന്റെ നേതൃത്വത്തിലാണ് വൈഗയുടെ പരിശീലനം. എട്ട് ഇയില്‍ പഠിക്കുന്ന വൈഗയ്ക്ക് സ്‌പോര്‍ട്‌സിലായിരുന്നു തുടക്കം മുതലേ താല്‍പര്യം. അങ്ങനെയാണ് ഹാന്റ്‌ബോള്‍ കളിച്ച് തുടങ്ങുന്നത്.

Advertisement

പിന്നീട് കായികാധ്യാപകന്റെ സഹായവും കൂടി ആയപ്പോള്‍ ഹാന്റ്‌ബോളില്‍ തന്നെ പരിശീലനം തുടരുകയായിരുന്നു. അടുത്ത മാസം നടക്കുന്ന മത്സരത്തിന്റെ പരിശീലന തിരക്കിലാണ് ഈ കൊച്ചുമിടുക്കിയിപ്പോള്‍.

Description: Vaiga Prathapan has been selected in the State Inclusive Sports

Advertisement