സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച കഞ്ചാവുമായി വടകര സ്വദേശി പിടിയിൽ


വടകര: സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ ക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. വടകര കോട്ടപ്പള്ളി സ്വദേശി വലിയപറമ്പത്ത് വീട്ടിൽ ജോഷിത്ത് (33) ആണ് വടകരയിൽ എക്സൈസ് പിടിയിലായത്. വടകര മേപ്പയിൽനിന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ ഹിറോഷും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളിൽനിന്ന് 70 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ 18 ഇ 4175 നമ്പർ ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട്ടിൽ നിന്നാണ് ഇയാൾ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നത്. പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എൻ.എം ഉനൈസ്, പി.പി ഷൈജു, കെ.പി സായിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ്, മുസ്ബിൻ, ഡ്രൈവർ പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു. Summary: Vadakara native arrested with ganja meant for distribution to school and college students