ഓര്‍മകളില്‍ നിറഞ്ഞ്‌ എം.കെ പ്രേംനാഥ്; പയ്യോളി തച്ചന്‍കുന്നില്‍ വടകര മുൻ എം.എൽ.എ എം.കെ പ്രേംനാഥ് അനുസ്മരണം


പയ്യോളി: സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര മുൻ എം.എൽ.എയും മാതൃകാ സോഷ്യലിസ്റ്റുമായിരുന്ന എം.കെ.പ്രേംനാഥ് അനുസ്മരണം നടത്തി. തച്ചൻകുന്ന് ഭാവനാ കലാവേദിയിൽ ചേർന്ന അനുസ്മരണ സമ്മേളനം പയ്യോളി നഗരസഭാ കൗൺസിലർ കാര്യാട്ട് ഗോപാലൻ ഉദ്ഘാടനം ചെയ്തു.

സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ്‌ ശശികുമാര്‍ മലയൻകീഴ് അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി ഷാജിലാൽ കെ.വി, കവയിത്രി ഉഷ.സി നമ്പ്യാർ, ജിതേഷ് പുനത്തിൽ, കളത്തിൽ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കോഴിക്കോട് ജില്ലാ സിക്രട്ടറി കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ് സ്വാഗതവും ശശി.കെ നന്ദിയും പറഞ്ഞു.