വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണു; വടകരയിൽ മധ്യ വയസ്കൻ രക്ഷപെട്ടത് അത്ഭുതകരമായി


വടകര: കിണറ്റിൽ വീണ വടകര സ്വദേശിക്ക് രക്ഷകരായി വടകര അഗ്നിശമന സേന. സമയോചിതമായ ഇടപെടലിലൂടെ രക്ഷപെട്ടത് വലിയ അപായത്തിൽ നിന്ന്. വടകര പരവന്തലയിലെ ജയനാണ് കിണറ്റിൽ വീണത്. വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു.

വിവരം അറിയിച്ച ഉടനെ തന്നെ വടകര അഗ്നി രക്ഷാനിലയത്തിൽ നിന്നുള്ള സംഘം എത്തുകയും റെസ്ക്യൂ നെറ്റിന്റെ സഹായത്താൽ ജയനെ പുറത്തെത്തിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അസി. സ്റ്റേഷൻ ഓഫീസർ കെ.എസ് സുജിത്, ടി സജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തത്. ഫയർ & റെസ്ക്യു ഓഫീസർമാരായ കെ ബൈജു, കെ അനിൽ, ഒ അനീഷ്, കെ.എം ഷിജു, ടി ഷിജേഷ്, എം.എം റിജീഷ്, വിപിൻ വി.സി, സന്ദീപ് കെ.കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.