ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ സീറ്റൊഴിവ്; വിശദമായി അറിയാം


Advertisement

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്. ബി.എ ഹിന്ദി, ബി.എ സംസ്‌കൃതം വേദാന്തം, ബി.എ സംസ്‌കൃതം ജനറൽ, എം.എ സംസ്‌കൃതം വേദാന്തം, സംസ്‌കൃത സാഹിത്യം, സംസ്‌കൃതം ജനറൽ, എം.എ മലയാളം, എം.എ ഉറുദു കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്‌.

Advertisement

ജൂലൈ 10 ബുധനാഴ്ച രാവിലെ 10:30ന്‌ കൊയിലാണ്ടി ക്യാമ്പസിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കാം. വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കാം. നമ്പർ: 7907557812

Advertisement
Advertisement