മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സെക്യൂരിറ്റി തസ്തികയില്‍ ഒഴിവ്; കൂടിക്കാഴ്ച 12-ന്


കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ അടുത്ത ഒരു വര്‍ഷം ഉണ്ടാകുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി 755 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.


സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12-ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. ഉദ്യോഗാര്‍ഥികള്‍ 58 വയസ്സ് കവിയാത്ത വിമുക്തഭടന്മാര്‍ (കേന്ദ്ര റിസര്‍വ് പോലീസ്/പാരാമിലിട്ടറി) ആയിരിക്കണം.

Summary: Vacancy in the post of security in Matri Shishu Protection Center of Medical College.