വിവിധ തസ്തികളില്‍ ഒഴിവ്; എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച ഇന്ന്
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ്, സ്റ്റോര്‍ കീപ്പര്‍, ഇന്റേണല്‍ ഓഡിറ്റര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, മേണ്‍ സ്റ്റാക്ക് ട്രെയിനര്‍, സോഫ്റ്റ്വെയര്‍ ടെസ്റ്റര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍, ഡാറ്റാ അനലിറ്റിക്സ് ട്രെയിനര്‍ എന്നീ തസ്തികകളിലേക്ക് ഇന്ന് (ഏപ്രില്‍ 24) രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും.
നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് 250 രൂപ ഫീസ് അടച്ച് സ്പോട്ട് രജിസ്ട്രേഷന്‍ നടത്താം. ഫോണ്‍: 0495 2370176.