കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ വിവിധ കോഴ്‌സുകളില്‍ ഒഴിവുകള്‍: വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി ഫിസിക്‌സ് കോഴ്‌സില്‍ ഒഴിവ്. എസ്.സി കാറ്റഗറിയില്‍ രണ്ടും, എസ് ടി, പിഡബ്യുഡി, ലക്ഷദ്വീപ് കാറ്റഗറികളില്‍ ഓരോ ഒഴിവുകളുമാണ്.

എംകോം ഫിനാന്‍സ് കോഴ്‌സില്‍ എസ് ടി, ലക്ഷദ്വീപ് കാറ്റഗറികളില്‍ ഓരോ ഒഴിവുകളും നിലവിലുണ്ട്. പ്രസ്തുത കാറ്റഗറിയില്‍ ഉള്‍പ്പെട്ട ക്യാപ് രജിസ്ട്രേഷന്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം 21-09-2023 ന് രാവിലെ 11 -ന് മുന്‍പായി ഓഫീസില്‍ ഹാജരാകേണ്ടതാണ്.