കോഴിക്കോട് ആകാശവാണിയില്‍ ഒഴിവുകള്‍; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗത്തില്‍ കാഷ്വല്‍ ന്യൂസ് എഡിറ്റര്‍, കാഷ്വല്‍ ന്യൂസ് റീഡര്‍-കം-ട്രാന്‍സ്ലേറ്റര്‍ പാനലുകളില്‍ ഉള്‍പ്പെടുത്തുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ആയിരിക്കണം.
21 നും 50 നും മദ്ധ്യേയാണ് പ്രായപരിധി.
കോഴിക്കോട് നടക്കുന്ന എഴുത്തു പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും, അടിസ്ഥാനത്തില്‍ ആയിരിക്കും ഇരു പാനലുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്. ന്യൂസ് റീഡര്‍ – കം – ട്രാന്‍സലേറ്റര്‍ പാനലിലേക്ക് ഓഡിഷന്‍ ടെസ്റ്റും ഉണ്ടാകും.
യോഗ്യത, അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആകാശവാണി ന്യൂസ് സര്‍വീസസ് ഡിവിഷന്‍ വെബ്‌സൈറ്റ് www.newsonair.gov.in ല്‍ vacancies വിഭാഗത്തില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ The Head of Office, Akashvani, Beach Road, Kozhikode – 673032 എന്ന വിലാസത്തില്‍ ജനുവരി 15, വൈകിട്ട് ആറുമണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 0495- 2366265 എന്ന നമ്പറുമായി 10 നും 2 നും ഇടയില്‍ ബന്ധപ്പെടാവുന്നതാണ്.