കാണികള്‍ക്ക് ആവേശമായി വാവുള്ളട്ട് അഷ്‌റഫ് മെമ്മോറിയൽ ട്രോഫി ഷട്ടിൽ ബാഡ്മിന്റൺ; ഒന്നാം സ്ഥാനം നേടി പേരാമ്പ്ര സ്വദേശികള്‍


അരിക്കുളം: വാവുള്ളട്ട് അഷ്‌റഫ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള സീനിയേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ടൂര്‍ണമെന്റില്‍ പേരാമ്പ്ര സ്വദേശികളായ വിജീഷ്, ഷെറി എന്നിവര്‍ വിജയികളായി. പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ പ്രശോബ് കൊയിലാണ്ടി, രാജു പേരാമ്പ്ര എന്നിവര്‍ റണ്ണേഴ്‌സ് അപ്പായി.

തണ്ടയിൽ താഴെ കൂട്ടായ്മ സംഘടിപ്പിച്ച ടൂര്‍ണമെന്റ് വാര്‍ഡ് മെമ്പര്‍ എ.കെ ശാന്ത ഉദ്ഘാടനം ചെയ്തു. അനൂപ്, ബൈജൂ, ഹാഷിം കാവില്‍, വിമീഷ് ലാല്‍, വിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.