വായനയുടെ വാക്കിൻ്റെ വരയുടെ ‘വ’ ഫെസ്റ്റ്; വടകരയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം
വടകര: വായനയുടെയും വാക്കിൻ്റെയും വരയുടെയും ‘വ’ ഫെസ്റ്റിന് ഇന്ന് വടകരയിൽ തുടക്കം. സഫ്‌ദർ ഹശ്മി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെയാണ് രാജ്യാന്തര പുസ്‌തകോത്സവം ‘വ’ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ആദരമർപ്പിച്ചുകൊണ്ടാണ് ഇന്ന് പരിപാടിയുടെ തുടക്കം. ഷാഫി പറമ്പിൽ എം.പി, കെ.കെ.രമ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, ആട്ടം സംവിധായകൻ ആനന്ദ് എകർഷി, ആട്ടം എഡിറ്റർ മഹേഷ് ഭുവനാനന്ദ്, വിനയ് ഫോർട്ട് ഉൾപ്പെടെയുള്ള അഭിനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. രാത്രി ഏഴുമണിക്ക് ആട്ടം സിനിമാപ്രദർശനം. വടകര മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഫെസ്റ്റിൽ കേരളത്തിലെ പ്രധാന പ്രസാധകർക്കൊപ്പം രാജ്യാന്തര പ്രസാധകസംഘങ്ങളുടെ പുസ്തകങ്ങളുമുണ്ടാകും. വൈവിധ്യമാർന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളുമുണ്ട്. 22-നാണ് സമാപനം. Summary: ‘va’ fest of the word line of reading; International book festival starts today in Vadakara